About Me

My photo
എന്നെ കുറിച്ച് എന്ത് പറയാന്‍...ഞാന്‍ ഈ ലോകത്തെ വെറുമൊരു കണിക.... വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ള ഒരു സാധാരണ മനുഷ്യജീവി... പ്രണയത്തെ പ്രണയിക്കുന്ന..കണ്ണുനീരിനെ സ്നേഹിക്കുന്ന....പിന്നെ ചില ഒറ്റപ്പെടലുകളെ ഇഷ്ടപ്പെടുന്ന...സൗഹൃദങ്ങളെ വില മതിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി...ഈ ലോകത്തിലെ എല്ലാവരുടെയും മുഖത്ത് സന്തോഷം കാണാന്‍ ആഗ്രഹിക്കുന്ന..ഒരല്പം സ്വപ്നജീവി ആയ ഒരു പെണ്‍കുട്ടി..അതാണ്‌ ഞാന്‍..നിങ്ങളുടെ സ്വന്തം മിന്നൂസ്...

Saturday, August 7, 2010

സ്നേഹം


നിനക്കായെന്‍ ജന്മം നല്‍കുവാന്‍, 
നാളേറെയായി   കൊതിക്കുന്നു ഞാന്‍...
നിന്നിലലിയുവാന്‍ നിന്‍ ഓര്‍മയിലുണരുവാന്‍,
തുടിക്കുന്ന ഹൃത്തടം വെമ്പുകയായി... 

പ്രിയനേ നിന്‍ സ്നേഹത്തിലുള്ളം തളിര്‍ക്കവേ...
നിന്‍ വിരല്‍സ്പര്‍ശമെന്‍ മനസ്സും നിറയ്ക്കവേ..
മനതാരിലേതോ കിനാവിന്‍റെ താളമായി, 
എന്നുയിര്‍ നിന്നെ കുറിച്ച് പാടി...
ഒരു മൃദുസ്പര്‍ശമായി....നിന്‍ ജീവനില്‍ അലിയുവാനായി....

അഴകേ നിന്‍ പുഞ്ചിരിയില്‍ ഉള്ളം കുളിര്‍ക്കവേ... 
നിന്‍ പ്രേമപൂര്‍വമാം നോട്ടം തറയ്ക്കവേ..
ഉള്ളിന്‍റെയുള്ളില്‍ തുളുമ്പുന്ന സ്വപ്നമായി,
എന്‍ മോഹം നിന്നെ കുറിച്ച് പാടി...
ഒരു തൂവല്‍സ്പര്‍ശമായി...നിന്‍ ഓര്‍മയില്‍ ഉണരുവാനായി...

No comments:

Post a Comment