About Me

My photo
എന്നെ കുറിച്ച് എന്ത് പറയാന്‍...ഞാന്‍ ഈ ലോകത്തെ വെറുമൊരു കണിക.... വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ള ഒരു സാധാരണ മനുഷ്യജീവി... പ്രണയത്തെ പ്രണയിക്കുന്ന..കണ്ണുനീരിനെ സ്നേഹിക്കുന്ന....പിന്നെ ചില ഒറ്റപ്പെടലുകളെ ഇഷ്ടപ്പെടുന്ന...സൗഹൃദങ്ങളെ വില മതിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി...ഈ ലോകത്തിലെ എല്ലാവരുടെയും മുഖത്ത് സന്തോഷം കാണാന്‍ ആഗ്രഹിക്കുന്ന..ഒരല്പം സ്വപ്നജീവി ആയ ഒരു പെണ്‍കുട്ടി..അതാണ്‌ ഞാന്‍..നിങ്ങളുടെ സ്വന്തം മിന്നൂസ്...

Saturday, August 7, 2010

സ്വപ്നം...!!



രാവിലെന്‍ നിദ്രയില്‍ സ്വപ്നത്തിന്‍ വേളയില്‍ 
ഒരു നിശാശലഭമായി  നീ  വന്നിരുന്നു...
എന്നെയുണര്‍ത്തുവാന്‍   എന്നിലലിയുവാന്‍
ഇളംതെന്നലായി നീ വന്നിരുന്നു...

മെല്ലെ ഞാന്‍ നിദ്രയില്‍ തെന്നിയ നേരത്ത് 
എന്‍റെ  കണ്‍പീലിയില്‍ നീ ഹിമകണമായി... 
മെല്ലെ തൊടുവാന്‍ കൈ നീട്ടി നിന്നു നീ 
നിന്‍ ചുണ്ടാല്‍  ചുവന്നോരെന്‍ കവിള്‍ത്തടത്തില്‍... 

ഇലകള്‍ തുടിക്കുന്ന മര്‍മ്മരമായി ഞാന്‍ 
നീലാംബരത്തിന്‍റെ  നീലിമയായി...
നിറമാര്‍ന്ന പൂവിന്‍റെ  ഗന്ധമായി ഞാന്‍ 
നിന്നിലലിയാന്‍ കൊതിച്ചു നിന്നു...

ആ രാത്രി ഞാനോ വീണലിഞ്ഞു 
ഒരു  ചാറ്റല്‍ മഴയായി നിന്‍ ഹൃത്തടത്തില്‍... 
ആ രാവു വിട വാങ്ങിപ്പോകവേ അറിയുന്നു 
എന്‍റെ നിശ്വാസവും നിനക്ക് മാത്രം...

No comments:

Post a Comment