About Me

My photo
എന്നെ കുറിച്ച് എന്ത് പറയാന്‍...ഞാന്‍ ഈ ലോകത്തെ വെറുമൊരു കണിക.... വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ള ഒരു സാധാരണ മനുഷ്യജീവി... പ്രണയത്തെ പ്രണയിക്കുന്ന..കണ്ണുനീരിനെ സ്നേഹിക്കുന്ന....പിന്നെ ചില ഒറ്റപ്പെടലുകളെ ഇഷ്ടപ്പെടുന്ന...സൗഹൃദങ്ങളെ വില മതിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി...ഈ ലോകത്തിലെ എല്ലാവരുടെയും മുഖത്ത് സന്തോഷം കാണാന്‍ ആഗ്രഹിക്കുന്ന..ഒരല്പം സ്വപ്നജീവി ആയ ഒരു പെണ്‍കുട്ടി..അതാണ്‌ ഞാന്‍..നിങ്ങളുടെ സ്വന്തം മിന്നൂസ്...

Sunday, July 24, 2011

എന്‍റെ കണ്ണുനീര്‍..

 സ്നേഹത്തിനു പ്രതിഫലം കണ്ണുനീരാണെങ്കില്‍  
ആ കണ്ണുനീര്‍ ഞാന്‍ ഇഷ്ടപ്പെടുന്നു..
മനസ് വെന്തുരുകുന്നതാണോ കണ്ണുനീര്‍..?
ആയിരിക്കാം...അതാകും കണ്ണുനീരിനു ഒരു ചൂട്..

എന്‍റെ കവിളുകള്‍ക്ക് ചൂട് പകര്‍ന്ന്-
കണ്ണുനീര്‍ ഒഴുകുമ്പോള്‍ മനസ്സാകെ ചുട്ടുപൊള്ളുന്നു..
എങ്കിലും ഞാന്‍ സന്തോഷിക്കുന്നു..
പ്രിയപ്പെട്ടവരുടെ കണ്ണുനീര്‍ കാണണ്ടല്ലോ..

കണ്ണുനീര്‍ കവിള്‍ നനയ്ക്കുമ്പോള്‍..
ഞാനറിയുന്ന ഈ സുഖത്തിനു-
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്..
ഒത്തിരി ആശ്വാസങ്ങളുണ്ട്‌..

എന്‍റെ കണ്ണുനീരില്‍ മറ്റാരൊക്കെയോ-
മഴവില്ല് കാണുന്നുണ്ടാവാം..എനിക്ക് പ്രിയപ്പെട്ട-
ആരൊക്കെയോ പുഞ്ചിരിക്കുന്നുണ്ടാവാം..
അതിനുമപ്പുറം ഞാനെന്തു നേടാന്‍..??

 സ്നേഹം എന്നെ കരയിച്ചോട്ടെ..
ഞാന്‍ സ്നേഹിക്കുന്നവരെ എന്നെന്നും-
സ്നേഹം കരയിക്കാതിരിക്കട്ടെ...
അവര്‍ക്ക് വേണ്ടിയും ഞാന്‍ കരയാം..

Tuesday, March 29, 2011

എന്നെന്നും.....

നിന്‍ കരം ഗ്രഹിച്ചു ഞാന്‍,
പതിയെ നടന്നൊരാ ചെമ്മണ്ണിന്‍ പാതയും..

തോളോടു തോള്‍ ചേര്‍ന്ന് നാം, 
നെയ്തു കൂട്ടിയ പകിട്ടാര്‍ന്ന സ്വപ്നവും..

നിറനിലാവിലും നിറമാര്‍ന്ന ചില  മഴനൂല്‍കിനാവുകള്‍,
കുളിരോലും ചെറു മഴക്കാലനിനവുകള്‍..

ജീവന്‍റെ ഊഷരഭൂവിലെപ്പോഴോ-
മഴയായി പൊഴിഞ്ഞുവോ അശ്രുകണങ്ങള്‍..

എങ്കിലും വന്നെത്തി പിന്നെയോ-
ഏഴു നിറമുള്ള വാനവില്‍ ചന്തവും.. 

താരാട്ടിന്‍ ഈണമായി ഈ മഴച്ചാറ്റലും,
താളമായി നിന്‍ ഹൃദയരാഗവും..

എങ്കിലെന്നുള്ളം താമരമലരായി വിടരും, 
എന്നെന്നും ഞാന്‍ പ്രണയത്താല്‍ ഉണരും..

Sunday, February 13, 2011

ഒരു പ്രണയദിന സന്ദേശം.........!!!!!!!!

ഓര്‍മ്മകള്‍ തലോടുന്ന സന്ധ്യയില്‍ അവനെ മനസ്സില്‍ തലോലിക്കുമ്പോള്‍ അറിയാതെ വന്നണഞ്ഞൊരു വാരിളം കാറ്റ് എന്നോട് മന്ത്രിച്ചു..

നീ അവനെ പ്രണയിക്കുകയാണോ......?
ഒരു കുസൃതി ചിരിയോടു കൂടി വാരിളം കാറ്റെന്നെ നോക്കി നിന്നു...

 അതെ..!!ഞാന്‍ അവനെ പ്രണയിക്കുകയാണ്.. ആത്മാര്‍ത്ഥമായി...........അവനെന്‍റെ എല്ലാമെല്ലാമാണിന്ന്... എന്നുള്ള എന്‍റെ മറുപടി കേട്ടപ്പോള്‍ മന്ദമാരുതന്‍ നാണത്തോടെ കുണുങ്ങിച്ചിരിച്ചു..


അപ്പോഴായിരുന്നു ഞാന്‍ കാത്തിരുന്ന എന്‍റെ പ്രിയതമന്‍ എന്നരികില്‍ എത്തിയത്..അവന്‍റെ വശ്യസുന്ദരമായ മിഴികളില്‍ നോക്കി ഞാന്‍ ഇരുന്നു..അവന്‍റെ ചുവന്നു തുടുത്ത ചുണ്ടുകള്‍ എന്‍റെ കവിളുകളില്‍ തൊട്ടു..ആ നിമിഷം ലജ്ജവതിയായി തീര്‍ന്ന എന്നെ നോക്കി അവന്‍ ചിരിച്ചപ്പോള്‍..ആ പുഞ്ചിരി അവന്‍റെ മുഖത്തെ കൂടുതല്‍ സുന്ദരമാക്കി..


ഞങ്ങളിരുവരെയും കുളിരണിയിച്ചുകൊണ്ട് വാരിളംകാറ്റ് വീണ്ടും അവിടെ എത്തി..എല്ലാം കണ്ടുപിടിച്ചു എന്നുള്ള ഒരു കുസൃതിച്ചിരിയോടെ,ഞങ്ങളുടെ ജീവിതപന്ഥാവില്‍ ഒരു അപാകതയും സംഭവിക്കാതിരിക്കട്ടെ എന്നാശംസിച്ചുകൊണ്ട് ആ ഇളംകാറ്റു എങ്ങോ പോയ്മറഞ്ഞു...


ആരുടെ ജീവിതത്തിലും ഒരു അപാകതയും സംഭവിക്കാതിരിക്കട്ടെ..എല്ലാവരുടെ പ്രണയവും പൂവണിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ..പ്രണയം നിറഞ്ഞ മനസുമായി ഒരു പെണ്‍കുട്ടി..

എന്‍റെ പ്രണയം...!!!

ഞാനെന്‍റെ എല്ലാ പരിഭവങ്ങളും പ്രണയവും നിറച്ചു കൊണ്ട്
നിന്നിലേക്ക്‌ പെയ്യാനൊരുങ്ങുന്നു...
മൃത്യുവില്‍ സ്വയം വീണലിയാതെ,
ജീവിതത്തിന്‍റെ പച്ചപ്പില്‍ നമുക്ക് കൈ കോര്‍ത്തു നടക്കാം....

ഞാനെന്നെ തന്നെ അറിഞ്ഞത് നിന്നിലൂടെയാണ്..                    
നിന്‍റെ കണ്ണുകളില്‍ കാണുന്ന സ്നേഹവും..
പുഞ്ചിരിയില്‍ വിടരുന്ന ആഹ്ലാദവും
ഞാന്‍ നിന്‍റെ..നീ എന്‍റെ...
എന്നെന്നെ അറിയാതെ ഓര്‍മിപ്പിക്കുന്നു ...

മഴയുടെ ഈറന്‍ കാഴ്ചയും
വേനലിന്‍റെ വറുതിയും
നിന്നോടുള്ള എന്‍റെ പ്രണയത്തെ തളര്‍ത്തില്ല ..
നീ ഞാനാണ്..ഞാന്‍ നീയാണ്...

നിന്‍റെ മിഴിയിലെ നക്ഷത്രത്തിളക്കം
എന്‍റെ പുഞ്ചിരിയില്‍ അലിഞ്ഞു ചേരട്ടെ...
നിന്‍റെ പ്രണയത്തിനായി എന്‍റെ മിഴിനീരല്ല..
ജീവന്‍ പോലും നഷ്ടപ്പെടട്ടെ...

എന്‍റെ ആത്മാവില്‍ നിന്നും പെയ്തിറങ്ങിയ...
സ്നേഹത്തിന്‍റെ ഗന്ധം ഏറ്റുവാങ്ങാന്‍...
നിന്‍റെ ആത്മാവ് മാത്രമീ ഭൂമിയില്‍..

പക്ഷേ..സ്വയമെരിഞ്ഞു വീഴുവാനല്ലെനിക്ക് മോഹം..
നിന്നിലലിഞ്ഞു ചേരാനാണ്...
പ്രണയിച്ചു പ്രണയിച്ച് നിന്നിലെ നീയായി മാറാന്‍..