About Me

My photo
എന്നെ കുറിച്ച് എന്ത് പറയാന്‍...ഞാന്‍ ഈ ലോകത്തെ വെറുമൊരു കണിക.... വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ള ഒരു സാധാരണ മനുഷ്യജീവി... പ്രണയത്തെ പ്രണയിക്കുന്ന..കണ്ണുനീരിനെ സ്നേഹിക്കുന്ന....പിന്നെ ചില ഒറ്റപ്പെടലുകളെ ഇഷ്ടപ്പെടുന്ന...സൗഹൃദങ്ങളെ വില മതിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി...ഈ ലോകത്തിലെ എല്ലാവരുടെയും മുഖത്ത് സന്തോഷം കാണാന്‍ ആഗ്രഹിക്കുന്ന..ഒരല്പം സ്വപ്നജീവി ആയ ഒരു പെണ്‍കുട്ടി..അതാണ്‌ ഞാന്‍..നിങ്ങളുടെ സ്വന്തം മിന്നൂസ്...

Sunday, February 13, 2011

എന്‍റെ പ്രണയം...!!!

ഞാനെന്‍റെ എല്ലാ പരിഭവങ്ങളും പ്രണയവും നിറച്ചു കൊണ്ട്
നിന്നിലേക്ക്‌ പെയ്യാനൊരുങ്ങുന്നു...
മൃത്യുവില്‍ സ്വയം വീണലിയാതെ,
ജീവിതത്തിന്‍റെ പച്ചപ്പില്‍ നമുക്ക് കൈ കോര്‍ത്തു നടക്കാം....

ഞാനെന്നെ തന്നെ അറിഞ്ഞത് നിന്നിലൂടെയാണ്..                    
നിന്‍റെ കണ്ണുകളില്‍ കാണുന്ന സ്നേഹവും..
പുഞ്ചിരിയില്‍ വിടരുന്ന ആഹ്ലാദവും
ഞാന്‍ നിന്‍റെ..നീ എന്‍റെ...
എന്നെന്നെ അറിയാതെ ഓര്‍മിപ്പിക്കുന്നു ...

മഴയുടെ ഈറന്‍ കാഴ്ചയും
വേനലിന്‍റെ വറുതിയും
നിന്നോടുള്ള എന്‍റെ പ്രണയത്തെ തളര്‍ത്തില്ല ..
നീ ഞാനാണ്..ഞാന്‍ നീയാണ്...

നിന്‍റെ മിഴിയിലെ നക്ഷത്രത്തിളക്കം
എന്‍റെ പുഞ്ചിരിയില്‍ അലിഞ്ഞു ചേരട്ടെ...
നിന്‍റെ പ്രണയത്തിനായി എന്‍റെ മിഴിനീരല്ല..
ജീവന്‍ പോലും നഷ്ടപ്പെടട്ടെ...

എന്‍റെ ആത്മാവില്‍ നിന്നും പെയ്തിറങ്ങിയ...
സ്നേഹത്തിന്‍റെ ഗന്ധം ഏറ്റുവാങ്ങാന്‍...
നിന്‍റെ ആത്മാവ് മാത്രമീ ഭൂമിയില്‍..

പക്ഷേ..സ്വയമെരിഞ്ഞു വീഴുവാനല്ലെനിക്ക് മോഹം..
നിന്നിലലിഞ്ഞു ചേരാനാണ്...
പ്രണയിച്ചു പ്രണയിച്ച് നിന്നിലെ നീയായി മാറാന്‍..

4 comments:

  1. all the best......
    go ahead..........!!

    ReplyDelete
  2. ''പക്ഷേ.
    .സ്വയമെരിഞ്ഞു വീഴുവാനല്ലെനിക്ക് മോഹം..
    നിന്നിലലിഞ്ഞു ചേരാനാണ്...
    പ്രണയിച്ചു പ്രണയിച്ച്
    നിന്നിലെ
    നീയായി മാറാന്‍.....""

    ഞാനറിയുന്നു ..... ഇന്നലെ പെയ്ത ഒരു കുളിര്‍ മഴയില്‍ നിന്നില്‍ ഉയിര്‍ത്ത കാവ്യ വസന്തത്തിലെ ഈ ആശയത്തെ...
    നന്നായിരിക്കുന്നു..
    സര്‍വ്വ ഭാവുകങ്ങളും...
    ഹൃദയപൂര്‍വ്വം,...

    ReplyDelete
  3. @Ajayakumar : നന്ദി ചേട്ടായി...ഇത്തിരി നേരം എന്‍റെ ലോകത്തേക്ക് കടന്നു വന്നതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും.. ഇനിയും എനിക്കിത് പ്രതീക്ഷിക്കാമല്ലോ അല്ലേ..??

    ReplyDelete
  4. @Manu : നന്ദി മനുവേട്ടാ..എന്ത് പറയണമെന്നെനിക്ക് അറിയില്ല..താങ്കളെ പോലൊരു വലിയ എഴുത്തുകാരനില്‍ നിന്നും ഇങ്ങനെ ഒരു നല്ല വാക്ക് കിട്ടിയത് എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു..ഒരിക്കല്‍ കൂടി നന്ദി..ഒത്തിരി സന്തോഷമായി മനുവേട്ടാ..

    ReplyDelete