നിന് കരം ഗ്രഹിച്ചു ഞാന്‍,
തോളോടു തോള് ചേര്‍ന്ന് നാം,
നെയ്തു കൂട്ടിയ പകിട്ടാര്‍ന്ന സ്വപ്നവും..
നിറനിലാവിലും നിറമാര്‍ന്ന ചില മഴനൂല്കിനാവുകള്,
കുളിരോലും ചെറു മഴക്കാലനിനവുകള്..
ജീവന്റെ ഊഷരഭൂവിലെപ്പോഴോ-
മഴയായി പൊഴിഞ്ഞുവോ അശ്രുകണങ്ങള്‍..
എങ്കിലും വന്നെത്തി പിന്നെയോ-
ഏഴു നിറമുള്ള വാനവില്‍ ചന്തവും..
താരാട്ടിന് ഈണമായി ഈ മഴച്ചാറ്റലും,
താളമായി നിന് ഹൃദയരാഗവും..
എങ്കിലെന്നുള്ളം താമരമലരായി വിടരും,
എന്നെന്നും ഞാന്‍ പ്രണയത്താല്‍ ഉണരും..
നിന്റെ പതിഞ്ഞ
ReplyDeleteനിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്..